ആയിരങ്ങൾ വീണാലും പതിനായിരങ്ങൾ വീണാലും വലയമായ് നിന്നെന്നെ കാത്തിടുവാൻ ദൈവദൂതന്മാരുണ്ടരികൽ അസാദ്ധ്യമായി എനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ സകലവും ഇന്നെനിക്ക് സാദ്ധ്യമാകുവാൻ എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ ആയുധങ്ങൾ ഫലിക്കയില്ല ഒരു തോൽവിയും ഇനി വരികയില്ല എന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലമെന്‍റെ ഉള്ളിലുള്ളതാൽ തിന്മയൊന്നും വരികയില്ല എല്ലാം നന്മയായി തീർന്നിടുമേ ബാധയതൊന്നും അടുക്കയില്ല എന്‍റെ ഭവനത്തിൽ ദൈവമുണ്ടെന്നും